രചന റാഫി നീലങ്കാവിൽ ചിത്രങ്ങൾ കെ പി മുരളീധരൻ വില : 80 /- അഞ്ചുവയസ്സില്‍ അമ്മയുടെ ഒക്കത്തിരുന്ന് സ്കൂളിലേക്ക് പോയ ആദ്യ ദിവസത്തെ കൌതുകത്തില്‍ തുടങ്ങി, അദ്ധ്യാപകനായ കാലത്തോളം തുടരുന്ന അനുഭവവിചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പുകള്‍. നാരങ്ങാമിഠായിപോലെ മധുരം കിനിയുന്നതും ചൂരല്‍പ്പഴത്തിന്റെ എരിവൂറുന്നതും കാരയ്ക്കാപ്പഴത്തിന്റെ ചവര്‍പ്പുള്ളതുമായ കഥകള്‍. മാഷും ടീച്ചറും ചോറിന് പാത്രവും ഉപ്പുമാവും മഴയും കുടയും വടിയും... മനസ്സില്‍ മയില്‍പ്പീലിത്തുണ്ടുപോലെ താലോലിച്ച് സൂക്ഷിക്കുന്ന സ്കൂളെന്ന പറുദീസയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ കവിതപോലെ പീലിവിടര്‍ത്തുന്നു. മഴവില്ലായി ചിതറുന്നു.